Saturday 18 October 2014

Online School Visit Formats



Online Reporting Format for BPO_School Monitoring_ -
School visit online reporting format for OSS entry -

Job Vacancy for Syatem Analyst & Computer Programmer



Notification-System Analyst_ Computer Programmer-1 -

Cluster Training Module Preparation



Cluster Training Mo -

IEDC Parental Awareness



IEDC Parental awareness.pdf -

Friday 26 September 2014

പാചക തൊഴിലാളി പരിശീലനം

പാചക തൊഴിലാളി പരിശീലനം
                “പോഷക സമൃദ്ധമായ  ഭക്ഷണം ശുചിത്വ പൂര്‍ണമായ അന്തരീക്ഷത്തില്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി കൊല്ലം ജില്ലയിലെ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം പാചകം ചെയ്യുന്ന വ്യക്തികള്‍ക്കായി 27/09/2014 ശനിയാഴ്ച 10 മണി മുതല്‍ 4 മണി വരെ വിവിധ സബ്ജില്ലാ ആസ്ഥാനങ്ങളില്‍ വച്ച് കൊല്ലം ഡയറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലനം നല്കപ്പെടുകയാണ്. പുനലൂര്‍ സബ്ജില്ലാ പരിശീലനം BRC തലത്തില്‍ നിര്‍വഹിക്കപ്പെടുന്നു.
യോഗനടപടികള്‍
അധ്യക്ഷ                                    : ശ്രീമതി. വി. അജിതകുമാരി
                                                          (ബി.പി.ഓ., ബി.ആര്‍.സി.പുനലൂര്‍ )
പരിശീലന ഉദ്ദേശങ്ങള്‍ വ്യക്തമാക്കല്‍            : ശ്രീ. ഗോപകുമാര്‍
                                                                 (ലക്ചറര്‍, ഡയറ്റ്)
ഉദ്ഘാടനം                                                                 : ശ്രീമതി. രാധാമണി വിജയാനന്ദ്
                                                                                            (നഗരസഭാ ചെയര്‍പേഴ്സണ്‍, പുനലൂര്‍ നഗരസഭ)
ആശംസകള്‍                                                       : ശ്രീമതി. മിനി മധുകുമാര്‍
                                                      (വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്   കമ്മിറ്റി ചെയര്‍പേഴ്സണ്‍)
                                                       : ശ്രീമതി.വല്‍സ.ജെ.പി.ജോണ്‍
                                                      (വാര്‍ഡ്‌ മെമ്പര്‍)
                                                      : ശ്രീമതി.കുസുമകുമാരി(DEO ,Punalur Edn. Dist)
                                            : ശ്രീ.സത്യന്‍ (AEO, Punalur)

Thursday 24 July 2014

IEDC മെഡിക്കല്‍ ക്യാമ്പ് 2014 - 15

പുനലൂര്‍ ബി. ആര്‍. സിയുടെ പരിധിയില്‍ വരുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ്  2014 ജൂലൈ മാസം16, 18, 19 തീയതികളിലായി പുനലൂര്‍ ബി.ആര്‍.സിയിലും സമീപത്തുള്ള ജി. എല്‍. പി. ജി. എസ്സിലുമായി നടന്നു. click here for pictures

Friday 11 July 2014

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് 2014 - 15

              പുനലൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന 2014 - 15 അധ്യയന വര്‍ഷത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ജൂലൈ മാസം 16,18, 19 തീയതികളിലായി പുനലൂര്‍ ബി.ആര്‍.സിയില്‍ വച്ച് നടക്കുന്നു. ചലനവൈകല്യം(OPH), കാഴ്ചവൈകല്യം(VI), ശ്രവണവൈകല്യം(HI), ബുദ്ധിമാന്ദ്യം(MR) എന്നീ വിഭാഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 

തീയതി

സ്ഥലം

വിഭാഗം

ഡോക്ടര്‍

16 ജൂലൈ 2014

ബി.ആര്‍.സി. പുനലൂര്‍

ചലന വൈകല്യം (OPH)

ഡോ.സുബ്ബരാജന്‍               

 (റിട്ട. മെഡിക്കല്‍ ആഫീസര്‍)

18 ജൂലൈ 2014

ബി.ആര്‍.സി. പുനലൂര്‍

കാഴ്ച്ചവൈകല്യം (VI)

ഭരണിക്കാവ് MTMM ആശുപത്രിയിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സംഘം

18 ജൂലൈ 2014

ബി.ആര്‍.സി. പുനലൂര്‍

ശ്രവണ വൈകല്യം (HI)

ഡോ. പി. ടി. മാത്യു                       

 (റിട്ട. DMO)

19 ജൂലൈ 2014

ബി.ആര്‍.സി. പുനലൂര്‍

ബുദ്ധിമാന്ദ്യം (MR)

ഡോ. ഡാര്‍വിന്‍                           (താലൂക്ക് ആശുപത്രി, കൊട്ടാരക്കര)

 

Monday 9 June 2014

Teacher Text

STD I, III, V & VII ക്ലാസ്സുകളിലെ പുതുക്കിയ സില്ലബസ് അനുസരിച്ചുള്ള Teacher Text ലഭ്യമാകാന്‍ SCERT യുടെ website സന്ദര്‍ശിക്കുക. http://www.scert.kerala.gov.in/index.php?option=com_content&view=article&id=122&Itemid=100

Wednesday 4 June 2014

പ്രവേശനോത്സവം

               പുനലൂര്‍ ബി. ആര്‍. സിയുടെ  ബ്ലോക്ക് തല പ്രവേശനോത്സവം GLPS ആരംപുന്ന വച്ച് നടത്തപ്പെട്ടു.  ചടങ്ങിന്‍റെ ഉദ്ഘാടനം ബഹുമാന്യയായ പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍ പെഴ്സന്‍ ശ്രീമതി. രാധാമണി വിജയാനന്ദ് നിര്‍വഹിക്കുകയുണ്ടായി. ചടങ്ങില്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബി. പി. ഓ. ശ്രീമതി. വി. അജിതകുമാരി, സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി. സുഷ, ബി. ആര്‍. സി. ട്രെയിനെഴ്സ്, കോ-ഓര്‍ഡിനേറ്റേഴ്സ്, റിസോഴ്സ് അധ്യാപകര്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. 
               സി. ആര്‍. സി. തല പ്രവേശനോത്സവം 6 സി.ആര്‍. സികളില്‍ നടത്തുകയുണ്ടായി. നിരവധി കുരുന്നുകള്‍ സന്തോഷത്തോടെ പുതിയ അന്തരീക്ഷത്തിലേക്ക്,     ജീവിതത്തിന്‍റെ പുതിയ വഴിത്തിരിവിലേക്ക് നടന്നു കയറി. click here for pictures

Wednesday 7 May 2014

അധ്യാപക പരിശീലനം മാറ്റിവച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാളെ(08.05.2014) കേരളത്തില്‍ ഹര്‍ത്താല്‍. ഇതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന അവധിക്കാല അധ്യാപക പരിശീലനം 09.05.2014ലേക്ക് മാറ്റിവച്ചു. 12.05.2014 ല്‍ അവസാനിക്കുമായിരുന്ന ഒന്നാം ഘട്ട പരിശീലനം 13.05.2014 ല്‍ അവസാനിക്കുമെന്നും അടുത്ത ഘട്ടം പരിശീലനം 14.05.2014ല്‍ തുടങ്ങി 20.05.2014ല്‍ അവസാനിക്കുമെന്നും അറിയിക്കുന്നു.

Monday 5 May 2014

UDISE Code linking

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്, അണ്‍റെക്കഗ്‌നൈസ്ഡ്,...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മേയ് 5. കൂടുതല്‍ വിവരങ്ങള്‍ക്ക് http://mathematicsschool.blogspot.in/2014/04/school-code-unification.html സന്ദര്‍ശിക്കുക.

Wednesday 30 April 2014

അവധിക്കാല അധ്യാപക പരിശീലനം 2014 - 15


പുനലൂര്‍ ബി. ആര്‍. സി. സമയ വിവരം


Date

Venue

LP

UP

GLPGS Punalur

BRC Punalur

GHSS Punalur

Ist Spell

06, 07, 08, 09 & 12.05.2014

STD I & II   (Ist Half)

STD III & IV (Ist Half)

Arabic

Malayalam

English

Maths

IInd Spell

13, 14, 15, 17 & 19.05.2014

STD I & II (IInd Half)

STD III & IV (IInd Half)

Sanskrit

Hindi

Social Science

Basic Science

 

Monday 28 April 2014

ബി. ആര്‍. സികളിലെ കരാര്‍ ജീവനക്കാരുടെ കരാര്‍ പുതുക്കുന്നു

             ബി. ആര്‍. സികളിലെ IEDC റിസോഴ്സ് അധ്യാപകര്‍ ഒഴികെയുള്ള കരാര്‍ ജീവനക്കാരുടെ കരാര്‍ ഏപ്രില്‍ 2, 2014 മുതല്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതാണ്. കൊല്ലം ജില്ലയിലെ ജീവനക്കാര്‍ 100 രൂപാ മുദ്രപത്രവുമായി 2014 മേയ് 2 ന് ജില്ലാ ഓഫീസില്‍  എത്തിച്ചേരേണ്ടതാണ്.


Inspire Award Scheme - EMIAS Orientation cum Training Class


Thursday 24 April 2014

അവധിക്കാല അധ്യാപക പരിശീലനം 2014 - 15

അവധിക്കാല അധ്യാപക പരിശീലനത്തിന്‍റെ ഭാഗമായുള്ള SRG (State Resource Group) പരിശീലനം ഏപ്രില്‍ 25 മുതല്‍ 27 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നു. തുടര്‍ന്നുള്ള DRG (District Resource Group) പരിശീലനം ഏപ്രില്‍ 29 മുതല്‍ മെയ് 3 വരെ ജില്ലയിലെ കൊട്ടാരക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

Tuesday 22 April 2014

Joint Review Mission (JRM) Visit 2014 - 15

കൊല്ലം ജില്ലയില്‍ JRM സന്ദര്‍ശനം 24.04.2014 ല്‍ നടക്കുമെന്നു അറിയിപ്പ് ലഭിച്ചു. പ്രധാനമായും DIET കേന്ദ്രീകരിച്ചായിരിക്കും സന്ദര്‍ശനം.