Saturday 28 December 2013

നക്ഷത്ര കൂടാരം - പൂമ്പാറ്റയെ തേടി (പഠന യാത്ര)

നക്ഷത്ര കൂടാരത്തിന്‍റെ ആദ്യ ദിനം നടത്തിയ പഠന യാത്രയ്ക്കായി  തെന്മല ഇക്കോ ടൂറിസം പ്രദേശമാണ് തിരഞ്ഞെടുത്തത്. ശലഭ പാര്‍ക്ക്, ഡാന്‍സിംഗ് ഫൌണ്ടന്‍, ലെഷര്‍ സോണ്‍  തുടങ്ങി കുട്ടികള്‍ക്ക് സന്തോഷപ്രദമായ ഏറെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും  വൈകിട്ട് 8 മണിയോടെ തിരിച്ചു ബി. ആര്‍.സിയിലെത്തുകയും ചെയ്തു. click here for pictures

Thursday 26 December 2013

ക്രിസ്തുമസ് - പുതുവത്സരാഘോഷം പുനലൂര്‍ ബി.ആര്‍.സിയില്‍

നക്ഷത്ര കൂടാരം


                         പുനലൂര്‍ ബി. ആര്‍. സിയുടെ  ഇത്തവണത്തെ  ക്രിസ്തുമസ്  പുതുവത്സരാഘോഷം ബ്ലോക്കിലെ പ്രത്യേക കഴിവുകളുള്ള  കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന  സഹവാസ ക്യാമ്പ് കുട്ടികള്‍ക്ക് ഉല്ലാസകരമായ  ഒരു നൂതനാനുഭവം തന്നെ    ആയിരിക്കും.
                   
                         രാവിലെ 10 മണിയോടെ ആരംഭിച്ച സഹാവാസ ക്യാമ്പിന്‍റെ  ഉത്ഘാടനം കൊല്ലം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസര്‍ ശ്രീ. ഗിരിജകുമാരന്‍ പിള്ളയുടെ സാന്നിദ്ധ്യത്തില്‍ പുനലൂര്‍ മുനിസിപ്പാലിറ്റി  ചെയര്‍ പേഴ്സന്‍ ശ്രീമതി  ഗ്രേസി ജോണ്‍ നിര്‍വഹിച്ചു. click here for pictures
തുടര്‍ന്ന് വായിക്കുക 
       

Wednesday 25 December 2013

എബിലിറ്റി ഫെസ്റ്റ് 2013 - 14


ബി.ആര്‍.സി.പുനലൂരിന്‍റെ ആഭിമുഖ്യത്തില്‍ 2013 ഡിസംബര്‍ 3നു ലോക വികലാംഗദിനം അതി വിപുലമായി ആഘോഷിച്ചു. പ്രത്യേക കഴിവുകളുള്ള കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്കായി  മാജിക്‌ ഷോ നടത്തുകയും ചെയ്തു.












Monday 25 November 2013

Interanational Day Celebration of Differently Abled Persons

 എബിലിറ്റി ഫെസ്റ്റ് 2013


       ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി UNO ആചരിക്കുകയാണ്. സവിശേഷ കഴിവുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമാകാനും ഈ വിഭാഗങ്ങളുടെ സാമൂഹീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടാനുള്ള അവസരവുമായാണ് ഈ ദിവസം ആചരിക്കുന്നത്. തുടര്‍ന്നു വായിക്കുക

Friday 22 November 2013

IEDC രക്ഷാകര്‍തൃ ബോധവല്‍ക്കരണം

2013-14 ലെ സര്‍വ ശിക്ഷാ അഭിയാന്‍ വാര്‍ഷിക പദ്ധതി അനുസരിച്ച്
 
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള അവയര്‍നെസ് ക്ലാസ്സ് സി. ആര്‍. സി. തലത്തില്‍ സംഘടിപ്പിക്കുന്നു.
തുടര്‍ന്നു വായിക്കുക


Wednesday 20 November 2013

യുഡയസ് എച്ച്.എം. കോണ്‍ഫറന്‍സ്

                 

പുനലൂര്‍ ബി. ആര്‍. സി. യുടെ ആഭിമുഖ്യത്തില്‍ 15.11.2013 ല്‍ യുഡയസ് എച്ച്. എം. കോണ്‍ഫറന്‍സ് നടത്തി. പുനലൂ൪ ബി. ആര്‍. സി. യുടെ പരിധിയില്‍ വരുന്ന 120 സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരും പങ്കെടുത്ത പരിശീലനത്തില്‍ ക്ലാസ്സുകള്‍ നയിച്ചത് ഞങ്ങളുടെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റ൪ ആയ ശ്രീമതി. റെന്‍സി ജോണ്‍ ആണ്.

രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12.30 മണി വരെ തുട൪ന്ന ആദ്യ സെഷനില്‍ പുനലൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ 45 സര്‍ക്കാ൪ സ്കൂളുകളിലെയും 30 എയ്ഡഡ  സ്കൂളുകളിലെയും പ്രഥമാദ്ധ്യാപകര്‍ക്കും ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങി വൈകിട്ട് 4 മണിയോടെ അവസാനിച്ച അടുത്ത സെഷനില്‍ 45 അണ്‍എയ്ഡഡ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കി.